തിരുവനന്തപുരം: വേദപുസ്തക വായന, ധ്യാനം, പഠനം എന്നിവ വ്യക്തികളെയും സമൂഹത്തെയും രൂപാന്തരപ്പെടുത്തുന്ന ഊർജ സ്രോതസാണെന്ന് കണ്ണമ്മൂല ഐക്യസെമിനാരി പ്രിൻസിപ്പൽ ഫാ. ഡോ. സി.ഐ. ഡേവിഡ് ജോയ് അഭിപ്രായപ്പെട്ടു.
സെമിനാരിയിൽ സംഘടിപ്പിച്ച "എഴുത്തിന്റെ വഴി' എന്ന ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രോഗ്രാം കോ-ഓർഡിനേറ്റർ ഫാ. പി. സുധൻ, സിഐഎസ്ആർഎസ് ഡയറക്ടർ ഫാ. ഡോ. വിനയരാജ് ക്ലാസുകൾക്ക് നേതൃത്വം നൽകി.